കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിൽ സന്നിധാനത്തെത്തിയ യുവതികൾ പതിനെട്ടാം പടി കടന്നാൽ നട അടക്കും എന്ന് തന്ത്രി കണ്ഠര് രാജീവര് ശക്തമായ തീരുമാനം എടുത്തതോടെ യുവതികൾ മലയിറങ്ങുന്നു .താൻ ഭക്തരുടെ കൂടിയാണെന്നും ആചാരം ലെങ്കിക്കാൻ താൻ തയ്യാറല്ലെന്നും തന്ത്രി പറഞ്ഞു .
ആന്ധ്ര സ്വദേശിനി കവിത, കൊച്ചി സ്വദേശിനി രഹന ഫാത്തിമ എന്നിവരാണ് പോലീസിന്റെ സഹായത്തോടെ ശബരിമല സന്നിധാനത്ത് എത്തിയത് .സ്ഥിതി ബോധ്യപ്പെടുത്തി യുവതികളെ പിന്തിരിപ്പിക്കാന് പൊലീസ് ശ്രമം നടത്തിയിരുന്നു എന്നാൽ അവർ അതിന് തയാറായില്ല . തന്ത്രി കടുത്ത തീരുമാനം എടുത്തതോടെ യുവതികൾ മലയിറങ്ങുകയായിരുന്നു .