ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയില്‍ കാട്ടുതീയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 9 ആയി. വനത്തിൽ കുടുങ്ങിയ കോട്ടയം സ്വദേശി ബീന ഉൾപ്പെടെ 27 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.തമിഴ്നാട് ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വം തേനിയില്‍ ക്യാംപ് ചെയ്ത് നടപടികള്‍ വിലയിരുത്തി .അപകടകാരണം ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രെക്കിങ്ആണെന്നാണ് വിവരം .ചെന്നൈ ട്രക്കിങ് ക്ലബാണ് (സിടിസി) വനിതാദിനത്തോടനുബന്ധിച്ചു യാത്ര സംഘടിപ്പിച്ചത്.ഇതു സംബന്ധിച്ചു സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും വിവരങ്ങൾ നൽകിയിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി. തേനി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ താത്ക്കാലികമായി ട്രെക്കിംഗിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.