ഞങ്ങൾ ഒപ്പമുണ്ട് : മുഖ്യ മന്ത്രിയോട് തമിഴ് സിനിമാ വേദി !

കേരളത്തിലെ പ്രളയ ദുരന്തത്തിന് ആദ്യം കൈതാങ്ങു നൽകിയത് തമിഴ് നാടും അവിടുത്തെ സർക്കാരും. കേരളം മുഖ്യ മന്ത്രിയുടെ ദുരന്ത  ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു  കോടി രൂപ ആദ്യ ഘട്ടമായി പ്രഖ്യാപിച്ചതോടൊപ്പം ട്രാക്കുകളിയായി സർക്കാർ വക ടൺ കണക്കിന്  അവശ്യ വസ്തുക്കളും കേരളത്തിലേക്ക് എത്തിച്ചു. ഒപ്പം തന്നെ തമിഴ് ചലച്ചിത്ര വേദിയും സഹായ സന്നദ്ധരായി മുന്നിട്ടിറങ്ങി .

തെന്നിന്ത്യ നടികർ സംഘം എന്ന തമിഴ് താര സംഘടന പ്രത്യേക യോഗം ചേർന്ന് അഞ്ചു ലക്ഷം രൂപ വാഗ്‌ദാനം ചെയ്തതോടൊപ്പം സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട്  നാസർ കേരള മുഖ്യമന്ത്രിയുടെ ദുരന്ത ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സഹായങ്ങൾ എത്തിക്കണമെന്ന് ആഹ്വാനം ചെയ്തതോടെ തമിഴ് ചലച്ചിത്ര രംഗത്ത് നിന്നും സഹായ ധനത്തിന്റെ പ്രവാഹം തുടങ്ങുകയായിരുന്നു .

സൂര്യയും, കാർത്തിയും,വിശാലും തുടങ്ങി വെച്ചു . പിന്നീട്  തമിഴ് സിനിമയിൽ നിന്നും ദശ  ലക്ഷങ്ങളുടെയും കോടികളുടെയും ഒഴുക്കായി.നടൻ ലോറൻസ് ,നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ഒരു കോടി വീതം നൽകി പ്രചോദനമായി  ഏറ്റവും  ഒടുവിലായി എൺപതുകളിലെ  തെന്നിന്ത്യൻ താര  കൂട്ടായ്മ തങ്ങളുടെ വാർഷിക ആഘോഷങ്ങൾ മാറ്റി വെച്ച് കൊണ്ട് നാല്പതു ലക്ഷം രൂപ മുഖ്യമന്തിയെ ഏല്പിച്ചത് മറ്റുള്ളവർക്ക് പ്രചോദനം പകർന്നിരിക്കുന്നു .

കുശ്ബു ,സുഹാസിനി ,ലിസ്സി ,രാജ്‌കുമാർ എന്നിവരടങ്ങുന്ന പ്രധിനിധി സംഘമാണ് തുക തലസ്ഥാനത്തെത്തി മുഖ്യ മന്ത്രിക്കു കൈമാറിയത് .അത് പോലെ തമിഴ് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ സെക്രട്ടറി കതിരേശൻ തങ്ങളുടെ സംഭാവനയായി പത്തു ലക്ഷം രൂപ സംഭാവന നൽകിക്കൊണ്ട് തമിഴ് സിനിമവേദി കേരളത്തിനൊപ്പമുണ്ടാകുമെന്ന വാഗ്‌ദാനവും മുഖ്യമന്ത്രിക്ക് നൽകി.

കൗൺസിൽ  പ്രസിഡണ്ടും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലും തമിഴ്  സിനിമാ മേഖലയോട് കേരളത്തിന് കൈത്താങ്ങാകാണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട് . വാക്കുകളിലും   വാഗ്‌ദാനങ്ങളിലും ഒതുങ്ങാതെ കേരളത്തോട് ഇവർ കാണിക്കുന്ന സ്നേഹത്തിനു പ്രത്യേകം മുഖ്യ മന്ത്രി നന്ദിയും പ്രക ടിപ്പിച്ചു . ഇരുപതു കോടിയിൽ അധികം തുക തമിഴ് സിനിമയുടേതായ സംഭാവനകൾ പ്രതീക്ഷിക്കുന്നതായും ,ഇപ്പോൾ തന്നെ അത് പന്ത്രണ്ടു കോടി കവിഞ്ഞതായും കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് നടികർ സംഘം പിആർഓ വൃത്തങ്ങൾ വെളിപ്പെടുത്തി , തമിഴരുടെയും തമിഴ് സിനിമക്കാരുടെയും ഈ സഹോദര സ്നേഹത്തെ നമിക്കാം .ഈ സ്സ്നേഹ സഹകരണം നമുക്കും മാതൃകയാകട്ടെ.

 

admin:
Related Post