താരസംഘടനയായ ‘അമ്മ’യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാൻ അമ്മയുടെ ഭാരവാഹികള്‍ തയാറായിട്ടില്ലെന്നും കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ പറഞ്ഞു . ഡബ്ല്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ കാണിച്ചില്ലെന്നും നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് സംസാരിച്ചതെന്നും രേവതി പറഞ്ഞു. ഇരയായ പെണ്‍കുട്ടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്നാണ് വിശേഷിപ്പിച്ചതെന്നും പാര്‍വതി പറഞ്ഞു .ഞങ്ങള്‍ സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കാനാണെന്ന് രേവതി വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…