അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ബെംഗളൂരുവിൽ ജയിൽമോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ. അനധികൃത സ്വത്തുസമ്പാദന കേസിൽ നാലു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയാണ് അവർ പുറത്തിറങ്ങുന്നത് . ജയിൽ അധികൃതർ ആശുപത്രിയിലെത്തി രേഖകൾ കൈമാറി. കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. 2017 ഫെബ്രുവരി 15ന് നാണ് ശശികലയെയും കൂട്ട് പ്രതികളകളായ ഇളവരസി, സുധാകർ എന്നിവരെയും ശിക്ഷിച്ചത്.
English Summary : VK Sasikala released from jail