ഏറെ വിവാദമായ വിസ്മയ കേസിന്റെ വിധിയെത്തി. പ്രതി കിരൺകുമാർ കുറ്റക്കാരൻ. ശിക്ഷ വിധി നാളെ, കിരണ്കുമാറിന്റെ ജാമ്യം റദ്ധാക്കി. 304 ബി 306,498 എ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. സ്ത്രീധന മരണം ആത്മഹത്യ പ്രേരണ കുറ്റം എന്നിവ തെളിഞ്ഞു . വിധിയിൽ സന്തോഷമെന്ന് വിസ്മയയുടെ മാതാപിതാക്കൾ.
മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറഞ്ഞത് . ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നായിരുന്നു കേസ് , 2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.
English Summary : Vismaya Case verdict