കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പുത്തൻതെരുവിൽ കർമസമിതിയുടെ പ്രകടനത്തിന് നേരെ ആക്രമണം . ബൈക്കുകളിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമത്തിൽ 5 പേർക്ക് പരിക്കേറ്റു. സിപിഐ – എസ്പിഡിഐ പ്രവർത്തകരാണ് അക്രമണ ത്തിനുപിന്നിലെന്നാണ് പ്രാഥമിക സൂചന.
കൊല്ലം കടയ്ക്കലിലും ഹാർത്തൽ അനുകൂലികൾക്കുനേരെ ആക്രമണം ഉണ്ടായി. ബാലരാമപുരത്ത് നാമജപയാത്ര സിപിഎം പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നു.