സിനിമ സെറ്റിൽ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് അണിയറ പ്രവർത്തകർ; ഷൈനെതിരെ വിൻസി പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയോ?

vincyvincy

കൊച്ചി: സിനിമയുടെ സെറ്റ് ലഹരിവിമുക്തമായിരുന്നുവെന്നും ചിത്രീകരണ സമയത്ത് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവും സംവിധായകനും വെളിപ്പെടുത്തി രം​ഗത്തെത്തിയതോടെ നടി വിൻസി അലോഷ്യസിന്റെ ആരോപണങ്ങളിൽ പുകമറ.
നടിയുടെ പരാതിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ.നിര്‍മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടത്. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും നിർമാതാവ് ശ്രീകാന്ത് പറഞ്ഞു.

‘വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി എന്തുചെയ്യും എന്ന് അറിയാതെ നില്‍ക്കുകയാണ്. സിനിമയ്ക്കു വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു. സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്. സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. 21ന് ഫിലിം ചേംബറുമായി യോഗം ഉണ്ട്. ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുത്’- നിർമാതാവ് ശ്രീകാന്ത് പ്രതികരിച്ചത്. അതേസമയം വിൻസിയുടെ ആരോപണം ഈ​ഗോ മാത്രമാണെന്ന നിലപാടിലാണ് ഷൈൻ ഉറച്ചുനിൽക്കുന്നത്. നടിയോട് യാതൊരു തരത്തിലുള്ള മോശമപെരുമാറ്റവും നടത്തിയിട്ടില്ലെന്നും ഷൈൻ മൊഴി നൽകിയത്. വിൻസി അലോഷ്യസുമായി വളരെ അടുത്ത ബന്ധമാണ് ഷൈൻ പുലർത്തിയതെന്നാണ് മൊഴി. അങ്ങനെയെങ്കിൽ‍ എന്തിന് വ്യാജ പരാതിയെന്ന ചോദ്യവും ഉയരുകയാണ്. നിയമപരമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് നടി അറിയിച്ചതോടെ നടനെ പൂട്ടാനുള്ള എക്സൈസ് പൊലീസ് നീക്കവും വെറുതെയയി. കഴിഞ്ഞ ദിവസം അറസ്റ്റ് ഉറപ്പിച്ചിരുന്നെങ്കിലും നിർണായക നിമിഷത്തിൽ ജാമ്യമെത്തിയതും നടന് അനു​ഗ്രഹമായി മാറി.

vincy aloshious shine tom case fake?

admin:
Related Post