‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; ‘ ദേശവിരുദ്ധ’മെന്ന് സെന്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം: പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം എന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്. ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതേദിവസം തന്നെ അഡ്വ. വി സന്ദീപ് കുമാര്‍ ഇട്ട ട്വീറ്റ് ആണ് വിവാദത്തിലായത്. ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമാണ് വിഷയമെന്നും സന്ദീപ് കുമാര്‍ കുറിച്ചു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നും ‘രാജ്യവിരുദ്ധ’മാണ് സിനിമയുടെ പ്രമേയമെന്നും കുറിപ്പിലുണ്ട്. രഹസ്യസ്വഭാവമുള്ള സെന്‍സറിംഗ് വിവരങ്ങള്‍ അംഗങ്ങള്‍ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങളും ചര്‍ച്ചയായതോടെ സന്ദീപ് ട്വീറ്റ് പിന്‍വലിച്ചു. 

English Summary : “Varthamanam’ denied permission to exhibit; ‘ Censor board says ‘anti-national’

admin:
Related Post