വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതിയെന്ന് ആരോപിച്ച് പോലീസ് പിടികൂടിയ ശ്രീജിത്ത് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ശ്രീജിത്ത് തങ്ങൾക്കൊപ്പം വീട് ആക്രമിക്കാൻ ഇല്ലായിരുന്നുവെന്നും പ്രതികൾ വെളിപ്പെടുത്തി.
അതേസമയം, ശ്രീജിത്ത് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവം പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും നാല് പോലീസുകാരെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.