കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ പ്രദേശമാണ് രാമക്കൽമേട്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ പാദം ഇവിടുത്തെ പാറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അതിനാലാണ് ഈ പ്രദേശം ‘രാമക്കല്‍മേട്’ എന്നറിയപ്പെടുന്നത്.
മഞ്ഞു പുതച്ച മലമുകളില്‍ നിന്ന് നോക്കിയാല്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ കാണാം. പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തായാണിവ. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ ഒരു പാറയാണ് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ആകര്‍ഷണം.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റുള്ള പ്രദേശങ്ങളിലൊന്നാണ് രാമക്കല്‍മേട്. കേരള ഗവണ്‍മെന്റ് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു കേന്ദ്രം ഇവിടെ ആരംഭിച്ചിട്ടുണ്ട്.
തവളപ്പാറ പോലുള്ള ശിലാ പ്രദേശങ്ങളും കുറവന്‍, കുറത്തി ശില്‍പവുമൊക്കെ രാമക്കല്‍മേട്ടിലെത്തുന്നവരില്‍ ഏറെ താല്‍പര്യമുണര്‍ത്തുന്നു.
രാമക്കല്‍ മേട്ടിലേകുള്ള യാത്രതന്നെ പ്രത്യേകതയുള്ളതാണ്. തേയില, റബ്ബര്‍, കുരുമുളക്, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളിലൂടെയാണ് നാം ഇവിടേ്ക്കു വരുന്നത്.
രാമക്കൽമേട്ടിൽ എത്തിച്ചേരാൻ
കേരളത്തിലെ ഏറ്റവും പ്രമുഖ വന്യജീവി സങ്കേതമായ തേക്കടിയില്‍ നിന്ന് 40 കി. മീ. ദൂരെയാണ് രാമക്കല്‍മേട്. തേക്കടി – മൂന്നാര്‍ റോഡിലൂടെ സഞ്ചരിച്ച് പശ്ചിമഘട്ടത്തിലെ രാമക്കല്‍മേട് മലനിരകളിലെത്തിച്ചേരാം.
- സമീപ റെയില്‍വേസ്റ്റേഷന്‍ : ചങ്ങനാശ്ശേരി, 93 കി. മീ.
- സമീപ വിമാനത്താവളം : മധുര (തമിഴ്‌നാട്) 140 കി. മീ., കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.
താമസസൗകര്യം
ഹോട്ടല്‍ ആബാദ്
ചുള്ളിക്കല്‍, ഫോര്‍ട്ട് കൊച്ചി
abadfort@abadhotels.com
www.abadhotels.com
ഫോര്‍ട്ട് ഹൗസ് ഹോട്ടല്‍
2/6 A, കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
fort_hs@yahoo.com
www.hotelforthouse.com
കോഡര്‍ ഹൗസ്
ടവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
koderhouse@gmail.com
www.koderhouse.com
ദി കില്ല്യന്‍സ് ബ്യുട്ടീക് ഹോട്ടല്‍
റിവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
relax@hotelkillians.com
www.hotelkillians.com
ആഡംസ് ഓള്‍ഡ്
ഡി.നം. 1/430, ബര്‍ഗര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
info@adamsoldinn.com
www.adamsoldinn.com