ഇന്ന് നടന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ആളുകൾക്ക് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിൽ നാളെ ശബരിമല കർമ്മസമിതിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. അയ്യപ്പ ജ്യോതിയിൽ പലയിടങ്ങളിലും വ്യാപകമായി അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പയ്യന്നൂരിനടുത്ത് പെരമ്പ, കണ്ണൂർ -കാസർഗോഡ് അതിർത്തിയായ കരിവെള്ളൂർ, കാലിക്കടവ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമത്തിൽ 10 സ്ത്രീകളും 3 കുട്ടികളും ഉൾപെടെ 31 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.കാസർഗോഡു മുതൽ കളിയിക്കാവിള വരെ 310 സ്ഥലങ്ങളിൽ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും ഉണ്ടായിരുന്നു.കൂടാതെ കേരളത്തിന് പുറത്തും പലയിടത്തും അയ്യപ്പ ജ്യോതി തെളിയിച്ചിരുന്നു.
നാളെ ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ ദിനം
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…