കള്ള് ഷാപ്പുകള്‍ 13 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ അനുമതി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ കള്ളു ചെത്തിന് തെങ്ങൊരുക്കാന്‍ അനുമതി നല്‍കിയിരുന്നു. കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും കൂടിയാലോചനകള്‍ നടത്തിയിരുന്നു.

സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുള്‍പ്പെടെ തുറക്കുകയെന്നാണ് വ്യക്തമാകുന്നത്, ദില്ലിയും, കര്‍ണ്ണാകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഇളവുകള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ മദ്യവില്‍പ്പന ആരംഭിച്ചിരുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെഎണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

admin:
Related Post