ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക.
നന്ദിദേവൻ ഇങ്ങനെ വ്യത്യസ്തനായി തിരിഞ്ഞിരിക്കുന്നതിന് ഒരു കാരണവും പറയപ്പെടുന്നു. കാലദേവൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതിരിക്കാനായി നന്ദിദേവൻ ഇവിടെ കാവലിരിക്കുന്നുവെന്നാണ് ഐതീഹ്യം .
യമഭയം അകറ്റുന്ന നന്ദിയുള്ള തിരുവൈഗാവൂർ ക്ഷേത്രം കുംഭകോണത്തിനടുത്തതാണ് സ്ഥിതി ചെയ്യുന്നത്. ഈ നന്ദിയെയും ജനരക്ഷകിസമേതനായ വിശ്വനാഥനേയും വണങ്ങിയാൽ അകാലമൃത്യു, മൃത്യുഭയം എന്നിവ അകലുമെന്നാണ് വിശ്വാസം