

എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഇതുകൂടാതെ എല്ലാ ഓട്ടോറിക്ഷകളിലും ഫെയര്‍ മീറ്റര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റിക്കര്‍ പതിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് 31ന് മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്ന മാറ്റങ്ങള്‍ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കണം. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം.
Three cameras on all buses including KSRTC