ഇന്ധനവില വര്‍ധനക്ക് കാരണം കേന്ദ്രസര്‍ക്കാർ : ധനമന്ത്രി തോമസ് ഐസക്

ഇന്ത്യയിലെ ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ കൂടുതൽ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കമ്പനികളെ കുറ്റംപറയുന്നതിൽ കാര്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിലകുറയുന്നത് യാദൃശ്ചികമല്ലെന്നും തോമസ് ഐസക്   തിരുവനന്തപുരത്ത് പറഞ്ഞു.

ഇതിനിടെ ഇന്ധനവില വീണ്ടും വർധിച്ചു .പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടിയനിരക്ക്  പെട്രോളിന് എണ്‍പത്തിയേഴ് രൂപ അഞ്ചു പൈസയും ഡീസലിന് എണ്‍പതു രൂപ ഇരുപത്തിയൊന്നു പൈസയുമായി .

 

admin:
Related Post