കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണ് തെന്മല. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല.
ലെഷർ സോൺ, കൾച്ചറൽ സോൺ, അഡ്വഞ്ചർ സോൺ ഇങ്ങനെ മേഖലകളായി തിരിച്ചാണു പ്രവർത്തനം. ശലഭ ഉദ്യാനം, നക്ഷത്രവനം, മാൻ പുനരധിവാസ കേന്ദ്രം, ലെഷർ സോൺ, ശിൽപോദ്യാനം, പരപ്പാർ അണക്കെട്ട്, ബോട്ടിങ്ങ്, സംഗീത ജലധാര എന്നിവയാണ് പ്രധാന കാഴ്ചകൾ.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇലവേറ്റഡ് വാക്ക്വേ ( കാനനസൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു വഴിയാണ് . വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. ഡെക് പ്ലാസയിൽ തുടങ്ങുന്ന യാത്ര പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വരെ നീളുന്നു.)
മൗണ്ടൻ ബൈക്കിങ്ങ്, മലകയറ്റം, റിവർ ക്രോസിങ്ങ്, നേച്ചർ ട്രയിൻസ്, താമരക്കുളം, അമ്പെയ്ത്ത്, റോപ്പിങ്ങ്, തൂക്കുപാലം, നെറ്റ് വാക്കിങ്ങ് തുടങ്ങിയവ ഉണ്ട്.
കേരളത്തിന് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തെന്മല. മൂന്നുദിവസംവരെ നീളുന്ന ട്രക്കിങ്ങിനുള്ള ഗൈഡുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ചെന്തുരുണി വന്യജീവിസങ്കേതത്തിലൂടെയുള്ള ട്രക്കിങ് ട്രെയിലില്‍ പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യവുമുണ്ട്. ഒട്ടേറെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളെ ഇവിടെ കാണാം.
ഇക്കോ പ്രൊജക്ടിന്റെ ഭാഗമായി തെന്മല നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സോഫ്റ്റ് ട്രക്കിങ്ങിലും താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. പലദൈര്ഘ്യങ്ങളിലും വഴികളുമുള്ള ഒരുപാട് ട്രക്കിങുകള്‍ക്ക് തെന്മലയില് സൗസര്യമുണ്ട്. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രക്കിങ് 4 കിലോമീറ്ററാണ്. മിരിസ്റ്റിക്ക സ്വാപ് ഫോറസ്റ്റിനുള്ളിലേയ്ക്കാണ് ഈ ട്രക്കിങ്. ദൈര്‍ഘ്യം കുറവാണെങ്കിലും ഈ ട്രക്കിങ് മനോഹരമായ അനുഭവമാണ്.
ബൈക്കിങ്ങിനായും ഇവിടെ സൗകര്യമുണ്ട്. മിരിസ്റ്റിക്ക സ്വാപ്പ് ഫോറസ്റ്റിലേയ്ക്ക് ബൈക്കിങ് സൗകര്യവുമുണ്ട്. ബൈക്കിങ്ങിനിടയിലും പക്ഷിനീരീക്ഷണത്തിനുള്ള സൗകര്യമുണ്ട്.
തെന്മലയിലെത്താൻ
തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരമാണ്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൊല്ലം
Address: Thenmala, Kollam, Kerala 691308
Phone: 0475 234 4800
ശെന്തുരുണി കാടുകളിൽ യാത്രക്കായി ബന്ധപ്പെടേണ്ടുന്ന നമ്പർ : 0475 234 4600, .9495344800, 9496344800 , 0475 2344800
Address: Shendurney Wild life division, Thenmala, 691308