വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് പുതിയ നടപടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധിയാണ് 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്. മുന്‍പിത് ഡിസംബര്‍ വരെ നീട്ടിയിരുന്നു.

കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

English Summary : The validity of the vehicle records has been extended again

admin:
Related Post