നടി പ്രിയ വാര്യര്‍ക്കെതിരായ പരാതി സുപ്രീംകോടതി തള്ളി

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടി പ്രിയ വാര്യര്‍ക്കെതിരായ പരാതിയും കേസിൻ‌റെ എഫ്.ഐ.ആറും സുപ്രീംകോടതി തള്ളി.

പ്രിയവാര്യർ തെലുങ്കാന പോലീസ് എടുത്ത കേസിനെതിരെ കോടതിയിൽ സമീപിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതിയുടെ വിധി. പ്രിയവാര്യർക്കെതിരെ കേസെടുത്തത് അവകാശസ്വാതന്ത്രയത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും പാട്ടിൽ അഭിനയിച്ചതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്താനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

admin:
Related Post