തിരുവനന്തപുരം: ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചപ്പോള്‍ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യ നിമയാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നില്‍ക്കുമ്‌ബോള്‍ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വര്‍ക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്‌ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാര്‍ന്ന നിലയില്‍ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് നിസാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്. സീനത്താണ് മരിച്ച നിമയുടെ മാതാവ്. ഇവരും നിമയ്ക്ക് ഒപ്പമായിരുന്നു താമസം.
നിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍ യുവാവിനെ കുളിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ ഒലിച്ചുചാട്ടത്തില്‍ ആണ് രാജന്‍-വസന്ത ദമ്ബതികളുടെ മകന്‍ രജിന്‍ രാജനെ(19) നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനക്കാംപൊയിലില്‍ വാഴ തോട്ടത്തില്‍ ജോലി ചെയ്യുന്ന രജിന്‍ രാവിലെ ഏഴുമണിയോടെ ബന്ധുവിനൊപ്പം പുഴയിലെ കുളിക്കടവില്‍ പോയിരുന്നു.
English Summary : The mother and baby fell from the top of the flat; Mother dies; The baby miraculously escaped