ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ അതിലൂടെയുള്ള യാത്ര ഒഴുവാക്കണം എന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്.
തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലകള്‍ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.
