സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

The list of CPM candidates has been announcedThe list of CPM candidates has been announced

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു.
2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.
പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങള്‍ നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.
30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്.
മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍. ദേവികുളത്തേയും മഞ്ചേശ്വരത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല.

സ്ഥാനാര്‍ഥി പട്ടിക

കാസര്‍ക്കോട്
ഉദുമ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍ എം രാജഗോപാല്‍
കണ്ണൂര്‍
പയ്യന്നൂര്‍ പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി എം.വിജിന്‍
തളിപ്പറമ്പ് എം.വി ഗോവിന്ദന്‍
അഴീക്കോട് കെ.വി സുമേഷ്
ധര്‍മടം പിണറായി വിജയന്‍
തലശ്ശേരി എ.എന്‍ ഷംസീര്‍
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ കെ.കെ ശൈലജ
വയനാട്
മാനന്തവാടി ഒ.ആര്‍. കേളു
സുല്‍ത്താന്‍ ബത്തേരി എം.എസ്.വിശ്വനാഥ്
കോഴിക്കോട്
കൊയിലാണ്ടി കാനത്തില്‍ ജമീല
പേരാമ്പ്ര ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി സച്ചിന്‍ദേവ്
കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍ പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വത)
കുന്ദമംഗലം പി.ടി.എ റഹീം (സ്വത)
മലപ്പുറം
പൊന്നാനി പി. നന്ദകുമാര്‍
തിരൂര്‍ ഗഫൂര്‍ പി.ല്ലിലീസ്
താനൂര്‍ വി.അബ്ദുറഹിമാന്‍ (സ്വത)
തവനൂര്‍ കെ.ടി.ജലീല്‍
മലപ്പുറം പാലോളി അബ്ദുറഹിമാന്‍
പെരിന്തല്‍മണ്ണ കെ.പി. മുഹമ്മദ് മുസ്തഫ  (സ്വത)
നിലമ്പൂര്‍ പി.വി.അന്‍വര്‍
മങ്കട റഷീദ് അലി
വേങ്ങര ജിജി.പി
വണ്ടൂര്‍ പി.മിഥുന
കൊണ്ടോട്ടി സുലൈമാന്‍ ഹാജി (സ്വത)
പാലക്കാട്
മലമ്പുഴ എ. പ്രഭാകരന്‍
പാലക്കാട് അഡ്വ. സി.പി. പ്രമോദ്
കോങ്ങാട് അഡ്വ. കെ.ശാന്തകുമാരി
ഒറ്റപ്പാലം അഡ്വ. കെ.പ്രേംകുമാര്‍
ഷൊര്‍ണ്ണൂര്‍ പി. മമ്മിക്കുട്ടി
നെന്മാറ കെ.ബാബു
ആലത്തൂര്‍ കെ.സി. പ്രസന്നന്‍
തരൂര്‍ പി.പി. സുമോദ്
തൃത്താല എം.ബി. രാജേഷ്
തൃശ്ശൂര്‍
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട പ്രൊഫ. ആര്‍. ബിന്ദു
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
ഗുരുവായൂര്‍ എന്‍.കെ. അക്ബര്‍
മണലൂര്‍ മുരളി പെരുനെല്ലി
ചേലക്കര കെ. രാധാകൃഷ്ണന്‍
കുന്ദംകുളം എ.സി. മൊയ്തീന്‍
എറണാകുളം
കൊച്ചി കെ.ജെ. മാക്സി
വൈപ്പിന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍
തൃക്കാക്കര ഡോ. ജെ. ജേക്കബ്
കളമശേരി പി. രാജീവ്
കോതമംഗലം ആന്റണി ജോണ്‍
തൃപ്പുണിത്തുറ എം. സ്വരാജ്
കുന്നത്തുനാട് വി.വി. ശ്രീനിജന്‍
ആലുവ ഷെല്‍ന നിഷാദ് അലി
എറണാകുളം ഷാജി ജോര്‍ജ് (സ്വത)
ഇടുക്കി
ഉടുമ്പന്‍ ചോല എം.എം മണി
കോട്ടയം
ഏറ്റുമാനൂര്‍ വി.എന്‍. വാസവന്‍
കോട്ടയം കെ.അനില്‍കുമാര്‍
പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്
ആലപ്പുഴ
ചെങ്ങന്നൂര്‍ സജി ചെറിയാന്‍
കായംകുളം യു. പ്രതിഭ
അമ്പലപ്പുഴ എച്ച്. സലാം
അരൂര്‍ ദലീമ ജോജോ
മാവേലിക്കര എം.എസ്. അരുണ്‍ കുമാര്‍
ആലപ്പുഴ പി.പി. ചിത്തരഞ്ജന്‍
പത്തനംതിട്ട
ആറന്മുള വീണ ജോര്‍ജ്
കോന്നി കെ.യു. ജനീഷ്‌കുമാര്‍
കൊല്ലം
കൊല്ലം എം. മുകേഷ്
ഇരവിപുരം എം. നൗഷാദ്
ചവറ ഡോ. സുജിത്ത് വിജയന്‍ (സ്വത)
കുണ്ടറ ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം
വര്‍ക്കല വി.ജോയി
ആറ്റിങ്ങല്‍ ഒ.എസ്. അംബിക
വാമനപുരം ഡി.കെ. മുരളി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്
നേമം വി. ശിവന്‍കുട്ടി
കാട്ടാക്കട ഐ.ബി. സതീഷ്
അരുവിക്കര ജി. സ്റ്റീഫന്‍
നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍
പാറശ്ശാല സി.കെ. ഹരീന്ദ്രന്‍

English Summary : The list of CPM candidates has been announced

admin:
Related Post