തീയറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വനിതാകമ്മീഷനും രംഗത്തെത്തി. പ്രമാണിമാരുടെ കുറ്റം മറച്ചുവെയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മുൻ ഡി.ജി.പി സെൻകുമാർ പറഞ്ഞു.
ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയായിരുന്നു സിനിമാതിയറ്ററില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചത്. തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചന കിട്ടിയ ഉടന്‍ തന്നെ തീയറ്റര്‍ ഉടമ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് പീഡനവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് മൊയ്തീന്‍കുട്ടിയ്ക്കെതിരെ കേസെടുത്തത്.