നിലവിൽ 66 എംഎൽഎമാരുള്ള പാർട്ടിക്ക് 20 പേർ അയോഗ്യരാക്കപ്പെട്ടാലും ഭരണം നിലനിർത്താൻ സാധിക്കും. 21 എഎപി എംഎൽഎമാരെയാണ് അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജരിവാൾ സർക്കാർ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിൽ ഒരു എംഎൽഎരാജിവെച്ചിരുന്നു. പാർലമെന്‍ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാർക്ക് ഇരട്ട പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അതിനാൽ ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയിരുന്നത്.