ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഇന്ധനവില കേന്ദ്രം കുറച്ചു. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. പുതുക്കിയ വില നാളെ രാവിലെ മുതൽ നിലവിൽ വരും. കേരളത്തിൽ പെട്രോളിന് 10.45 രൂപ കുറയും. ഡീസലിന് 7.37 രൂപ കുറയും. ഒരു എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്.
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ. കഴിഞ്ഞ തവണ ഇന്ധന വിലകുറയ്ക്കാതിരുന്ന സംസ്ഥാനങ്ങൾ ഇത്തവണ കുറയ്‌ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു
English Summary: The Center has slashed fuel prices in the country