ന്യൂഡൽഹി: തെലുങ്കുദേശം പാർട്ടി (ടിഡിപി) എൻഡിഎ ബന്ധം ഉപേക്ഷിച്ചു. അമരാവതിയൽ ചേർന്ന പാർട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം ആന്ധ്രാ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്.
ഇതേതുടർന്ന് കേന്ദ്രസർക്കാരിനെതിരെ വൈഎസ്ആർ കോണ്ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ടിഡിപി പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. 16 ലോക്സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയിൽ ആറംഗങ്ങളുണ്ട്.