ചാലക്കുടി : അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തമിഴ്നാട്ടിലെ തോട്ടം തൊഴിലാളി യൂണിയൻ സ്ഥാപക നേതാവുമായിരുന്ന സി.കെ.കൃഷ്ണൻ കുട്ടി (90) നിര്യാതനായി..
തൃശ്ശൂർ ജില്ലയിലെ നാട്ടിക ചെമ്മാപ്പിള്ളിയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിട്ടായിരുന്നു തുടക്കം.
പാർട്ടി പ്രവർത്തനത്തിനിടയിൽ ഒളിവിൽ പോകേണ്ടി വന്നതിനെ തുടർന്ന് പ്രവർത്തന മേഖല തമിഴ്നാട്ടിലേക്ക് മാറ്റി. വാൽപ്പാറ പ്രദേശങ്ങളിൽ തോട്ടം മേഖലയിൽ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകി. അമ്പതുകളിൽ നാടു വിട്ട് തമിഴ് നാട്ടിലെ വാൽപ്പാറ പ്രദേശങ്ങളിൽ തോട്ടം മേഖലയിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പത്ര പ്രവർത്തകനും സിനിമാ പി ആർ ഒ യുമായ സി.കെ.അജയ് കുമാറിൻ്റെ പിതാവാണ് .
തിങ്കളാഴ്ച രാത്രി 8.30 നു ഹൃദയാഘാതം മൂലം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
നാട്ടിക സ്വദേശിയായ കൃഷ്ണൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയന് അസ്ഥിവാരമിട്ടു കൊണ്ട് പാർട്ടിയെ വളർത്താൻ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ച് അക്കാലത്ത് വൽപാറയിൽ റേഡിയോ ബിസിനസ്സ് നടത്തി പോരുന്ന സമയത്ത്’ വേളയിൽ തൻ്റെ അഭ്യുദയാകാംക്ഷിയായ കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുത മേനോൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കരുതെന്നും ഏതു പക്ഷ ആശയത്തോട് യോജിക്കാൻ കഴിയുമോ അവിടെ ചേർന്ന് സജീവമാകാൻ ആവശ്യപ്പെട്ടു. 1970 -ൽ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന കൃഷ്ണൻ കുട്ടി 1972 – ൽ ഏ.കെ.ജി യുടെ സാന്നിധ്യത്തിൽ തമിഴ് നാട്ടിലെ തേയില തോട്ടം മേഖലകളിൽ വാൽപ്പാറ കേന്ദ്രീകരിച്ച് സി ഐ ടി യു വിൻ്റെ പോഷക സംഘടനകളായി പ്ലാൻ്റേഷൻ യൂണിയനുകൾ സ്ഥാപിച്ചു. തമിഴ് നാട്ടിൽ പാർട്ടിയുടെയും വളർച്ചയ്ക്കായി പ്രയത്നിച്ചു. 1975- ൽ അടിയന്തിരാവസ്ഥ കാലത്ത് അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ തൻ്റെ സഹ യാത്രികർ ആർ. ഉമാനാഥ്, കെ. രമണി, പി. രാമമൂർത്തി, ജെ. ഹേമ ചന്ദ്രൻ എന്നിവർക്കൊപ്പം ഒന്നര വർഷം ഒളിവിൽ കഴിഞ്ഞു.1990 വരെ ഈ യൂണിയനുകളുടെ സ്ഥാപക സെക്രട്ടറി ആയിരുന്നു. അതിനു ശേഷം ചാലക്കുടിയിൽ വിശ്രമ ജീവിതം നയിക്കയായിരുന്നൂ. ജാനകിയാണ് ഭാര്യ,
അജയകുമാർ , ജയനേന്ദ്രൻ, അജിത, ഗീത, ഷാജികുമാർ എന്നിവർ മക്കൾ. സംസ്കാരം ഇന്ന് (2/05/2023) ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചാലക്കുടി നയാരങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും.