ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോള്‍ ആശ്രമത്തിലെ എഡ്യൂക്കേഷണൽ സോണിലെ ഗസ്റ്റ്ഹൗസിൽ കോറന്റൈനിലാണ്.
ഈ അടുത്തദിവസങ്ങളില്‍ ചില ചാനൽ പരിപാടികളിലും പൊതുപരിപാടികളിലും പന്കെടുത്തിട്ടുള്ളതിനാൽ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നീരീക്ഷണത്തില്‍ കഴിണമെന്ന് സ്വാമി അഭ്യര്‍ത്ഥിച്ചു.
English Summary : swami gururethnam jnana thapaswi covid test positive