പട്ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ കുടുംബത്തില്‍ വീണ്ടും മരണം.
സുശാന്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്.
സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. തിങ്കളാഴ്ച മുംബൈയില്‍ സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം.