പുതുച്ചേരിയിൽ തനിക്ക് കൃഷിയിടമുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്ട്രേഷൻ നടത്തിയതെന്നും ആദ്യവട്ട ചോദ്യം ചെയ്യലിനിടെ സുരേഷ്ഗോപി പറഞ്ഞിരുന്നു . എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ പുതുച്ചേരിയിൽ അദ്ദേഹത്തിന് സ്ഥലമില്ലെന്നും തമിഴ്നാട്ടിലാണ് നടന് സ്ഥലമുള്ളത് എന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശ പ്രകാരം സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്തത്.
ഇതേ കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. നടൻ ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു.