വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്, അങ്ങനെ ചെയ്യരുത്; മുരീളധരനെ വേട്ടയാടരുതെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച്‌ പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല.കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധനചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്.അല്ലാതെ അവരുടെ പേരുപോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്.

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെപ്പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.വോട്ടര്‍മാരെ ഒരിക്കലും വിലകുറച്ച്‌ കാണരുത്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചില്ല. അദ്ദേഹം മറ്റു പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. നാളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. സിനിമ തന്റെ പാഷനാണ്. എല്ലാം നടക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

admin:
Related Post