ബെംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് സംഘപരിവാർ പാളത്തിലേക്ക്. ബി.ജെ.പി നേതാക്കളുമായി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നടി ബി.ജെ.പി അംഗത്വമെടുക്കുന്ന കാര്യം വെളിപ്പെടുത്തിയത്. 2019ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച സുമലത പിന്നീട് ബിജെപിയുമായി സഹകരിച്ച് നാളിതുവരെ പ്രവർത്തിച്ചത്. കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും സഖ്യത്തിലെത്തിയ സാഹചര്യത്തിൽ സുമലത മത്സരിച്ച മാണ്ഡ്യ മണ്ടലം ആവശ്യപ്പെട്ട് തർക്കങ്ങളും നിലനിന്നിരുന്നു. മാണ്ഡ്യ സീറ്റ് വേണമെന്ന് ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമി ആവശ്യപ്പെട്ട് രംഗത്തെത്തതിയതോടെ ഇവിടെ തർക്കങ്ങളും നിലനിന്നിരുന്നു. ഇതോടെ സ്വതന്ത്ര എന്ന ആവശ്യം വിട്ട് പൂർണബിജെ.പിക്കാരിയായി സുമലത മാറുകയാണ്.
ഇതോടെ മാണ്ഡ്യ മണ്ഡലത്തിലെ സീറ്റ് ചൊല്ലിയുള്ള തർക്കത്തിനും പരിഹാരമായി. മാണ്ഡ്യയിൽ മത്സരിക്കുന്ന കുമാരസ്വാമിക്ക് വേണ്ടി താൻ പ്രചാരണ രംഗത്തുണ്ടാകുമെന്നും സുമലത പ്രഖ്യാപിക്കുകയും ചെയ്തു. 2019ൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് കാൽവച്ചത്. എന്നാൽ എൻ.ഡി.എ മുന്നണി ധാരണ പ്രകാരം മാണ്ഡ്യ മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ സുമലത മുഴുവൻ സമയ പ്രവർത്തകയായി മാറുകയാണ്.