ബെംഗളൂരു: വെെ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ്അപ്രതീക്ഷിതമായി കല്ലേറ് ഉണ്ടായത്. സംഭവത്തിൽ ജഗന് പരിക്കേറ്റു. നെറ്റിയിൽ പരിക്കേറ്റ ആന്ധ്ര മുഖ്യമന്ത്രി ചികിത്സയിലാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം
അക്രമണത്തിന് പിന്നിൽ ടിഡിപി ആണെന്ന് വെെഎസ്ആർ കോൺഗ്രസ് ആരോപിച്ചു. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിൽ പരിക്കേറ്റു. രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി.