ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് (76) ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. കുടുംബാംഗങ്ങൾ ആണ് മരണവിവരം പുറത്തുവിട്ടത് .
ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞ വിവരം അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശരീരത്തെ മുഴുവൻ തളർത്തുന്ന മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.