സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില 4 രൂപ വരെ റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് വിദഗ്ധർ

സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം .എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍ ലീറ്ററിന് 4 രൂപ 60 പൈസവരെയും ഡീസലിന് 3 രൂപ 30 പൈസവരെയും കുറയ്ക്കാനാകും. വില വര്‍ധന ഉണ്ടായതുകൊണ്ട്  സംസ്ഥാനങ്ങള്‍ പതിമൂവായിരം കോടി രൂപയുടെ അധികവരുമാനം ലഭിക്കുന്നുണ്ടെന്നും എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നു .ക്രൂഡോയില്‍ ബാരലിന് 71 ഡോളറും രൂപയുടെ വിനിമയ നിരക്ക് 71 ഉം ആയിരുന്നപ്പോൾ സംസ്ഥാനങ്ങള്‍ ഇരുപത്തിമൂവായിരത്തി എഴുനൂറ് കോടിയുടെ അധിക ലാഭമാണ് നേടിയതെന്ന് കഴിഞ്ഞ മാസം എസ്ബിഐ റിസർച്ച് പറഞ്ഞിരുന്നു .ലീറ്ററിന്  ഒരു രൂപ വീതം കുറയ്ക്കുന്നത് എണ്ണക്കമ്പനികള്‍ക്ക് വൻ തിരിച്ചടിയാകുമെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ തലവന്‍ കെ.രവിചന്ദ്രന് പറഞ്ഞു .ഇതുമൂലം 9,000 കോടിയോളം രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നത് .

admin:
Related Post