എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തിനു യോ​ഗ്യ​ത നേ​ടി​യ​ത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണത്തെ വിജയം.

വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 99.12 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട് ജി​ല്ല​യി​ൽ 93.87ശ​ത​മാ​നം. ഏ​റ്റ​വും കൂ​ടു​ത​ൽ എ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1,176 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ 517 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്.

98.6 ശ​ത​മാ​ന​മാ​ണ് ടി​എ​ച്ച്എ​സ്എ​ൽ​സി​യി​ൽ വിജയം. 3,2799 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തിൽ  3,234 പേ​ർ വി​ജ​യം നേ​ടി.

മേ​യ് പ​ത്ത് വ​രെ റീ​വാ​ലു​വേ​ഷ​നു അപേക്ഷിക്കാം. മെയ് 21 മു​ത​ൽ 25വ​രെ സേ ​പ​രീ​ക്ഷ​ക​ൾ നടക്കും.  പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ മെയ് 9 ന് തുടങ്ങും.

admin:
Related Post