തിരുവനന്തപുരം എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇത് സര്‍ക്കാരിനെയും മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
English Summary : SSLC and Plus Two exams 2021 date changed