ഇന്നുതന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കും. ഇന്ത്യയിൽ എത്തിയാൽ മൃതദേഹം അന്ധേരിയിലെ വസതിക്കടുത്തുള്ള സെലിബ്രറ്റി സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വെയ്ക്കും.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭർത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങൾക്ക് ഇട നൽകിയത്. ചോദ്യം ചെയ്യലിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ മുങ്ങി മരണമാണ് നടന്നതെന്നും മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പരാതിയുണ്ടായാൽ വീണ്ടും കേസ് അന്വേഷിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.