മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് വരാപ്പുഴയിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ പറഞ്ഞു .കസ്റ്റഡിയിലെടുത്ത് അഞ്ചുമിനിറ്റിനുള്ളിൽ ശ്രീജിത്തിനെ ലോക്കൽ പൊലീസിനു കൈമാറിയെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആർടിഎഫ് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു .എന്നാൽ ആർടിഎഫ് ഉദ്യോഗസ്ഥരുടെ മർദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആർടിഎഫുകാർ ശ്രീജിത്തിന്റെ അടിവയറ്റിൽ കാൽമുട്ടുകൊണ്ട് ഇടിച്ചതിന് സാക്ഷികളുണ്ടെന്നും അടിവയറ്റിലുണ്ടായ പരുക്കുകളാണ് ശ്രീജിത്തിന്റെ മരണത്തിനു കാരണമായതെന്നും .ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ മേലുദ്യോഗസ്ഥർ ആരും ആർടിഎഫുകാരോട് നിർദ്ദേശിച്ചിട്ടില്ലന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് ഡയറിയും മെഡിക്കൽ രേഖകളും ഹാജരാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി വിധിപറയാൻ മാറ്റി .
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം : ആർടിഎഫ് ഉദ്യോഗസ്ഥർ
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…