പോലീസ് ഡ്രൈവറായ ഗവാസ്കർ തന്നെ മർദിച്ചതിനു എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധയ്ക്കെതിരെ പരാതിപ്പെട്ടതോടെയാണ് ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്നത്. എഡിജിപിക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാമ്പ് ഫോളോവേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി.
പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും തന്റെ വീട്ടിലെ പണികൾക്കായി ദിവസ വേതനക്കാരായ പോലീസുകാരെയും താഴ്ന്ന റാങ്കിലുള്ളവരേം ഉപയോഗിക്കാറുണ്ടെന്ന വാർത്ത വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എല്ലാ ജില്ലയിലും വിവിധ ക്യാംപുകളിലും സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ച് ജീവനക്കാരുടെ പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.