ആകാശം വായു, കടൽ; ഏത് മാർ​ഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു

ആകാശം വായു, കടൽ; ഏത് മാർ​ഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു

indian army scaledindian army scaled

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാൻ്റെ പ്രകോപനമുണ്ടാകുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ വ്യക്തമാക്കി.

വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് വെടിവയ്പ്പ് തുടരുന്നത്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയായാണ് വെടിനിർത്തൽ ലംഘനങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തതായി അധികൃതർ അറിയിച്ചു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിക്കുന്നത്. പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇന്ത്യ-പാക്ക് യുദ്ധ ഭീതി തുടരുന്നതിനിടയിൽ അറബിക്കടലിൽ നാവിക അഭ്യാസം നടത്താനുള്ള പാകിസ്ഥാൻ നീക്കത്തിന് ഇന്ത്യ മറുപടി നമൽകിയിരുന്നു. ഇന്ത്യൻ നാവിക സേനയുടെ കരുത്തായ മിസൈൽ വേദ വിക്ഷേപിച്ചാണ് മറുപടി നൽകിയത്.

നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുന്നതിനിടയിൽ സർവസജ്ജമായിട്ടാണ് ഇന്ത്യൻ പട്ടാളവും പടയൊരുങ്ങിയിരിക്കുന്നത്. യുദ്ധ വിമാനങ്ങളും ഫൈറ്റർ ജെറ്റുകൾ അടക്കം പാക് അതിർത്തിയിൽ വിന്യസിച്ചു. നേരിട്ടുള്ള ഏത് അക്രമണത്തിനും സജ്ജമെന്ന് കരസേനയും അറിയിച്ചു കഴിഞ്ഞു വ്യോമ സേനയുടെ സൈനിക അഭ്യാസങ്ങൾ പാക് അതിർത്തിയിൽ നടത്തിയതോടെ കഴിഞ്ഞ ദിവസം തന്നെ പാക് മേധാവി ഭീതി മണത്തിരുന്നു. കുടുംബത്തെ സുരക്ഷിതമായി യു.കെയിലേക്ക് മാറ്റിയാണ് പാക് പട്ടാള മേധാവിയുടെ മറുപടി. എന്നാൽ ആഭ്യന്തര കലഹങ്ങൾ നേരിടുന്ന പാക് പട്ടാളത്തിന് ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രണത്തെ കൂടി നേരിടേണ്ടി വരും. ഇന്ന് ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 10 പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.

admin:
Related Post