ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച എറണാകുളത്ത് സ്റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.
റോഷന്റെ നില അതീവ ഗുരുതരമാണ്. അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിന് മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്.