ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് റീല്‍ ഷൂട്ട് ചെയ്തു; സ്പൈഡർമാനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് റീല്‍ ഷൂട്ട് ചെയ്ത സ്‌പൈഡര്‍മാന്‍ പൊലീസ് വലയിലായി.. കാര്‍ ഓടിച്ചിരുന്ന ഗൗരവ് സിംഗ് എന്ന 19 -കാരനെയും സ്‌പൈഡര്‍മാനൊപ്പം പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകൽ. അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്കും 26,000 രൂപ പിഴയും ചുമത്തി. മിഹിര്‍ ജാ എക്‌സില്‍ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടു.

‘ദില്ലി ചപ്പല്‍ വാല സ്‌പൈഡര്‍മാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ തിരക്കുള്ള റോഡില്‍ ഒരു വെള്ളക്കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന സ്‌പൈഡര്‍മാനെ കാണാം. ഏതാണ്ട് രണ്ട് സെക്കറ്റുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. റോഡരികില്‍ നിന്ന ആരോ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പരാതി ലഭിച്ച ഉടനെ നടപടികളുമായി പോലീസ് മുന്നോട്ട് പോയി. ദ്വാരകയിലെ രാംഫാല്‍ ചൗക്കിന് സമീപത്ത് നിന്നാണ് പോലീസ് കാറിനെയും സ്‌പൈഡര്‍മാനെയും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പൈഡര്‍മാന്‍ വേഷത്തിലെത്തിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്റെ ഡ്രൈവര്‍ മഹാവീര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ല, സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 26,000 രൂപ പിഴ ഈടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ദ്വാരക സ്ട്രീറ്റില്‍ സ്പൈഡര്‍മാനും സ്പൈഡര്‍ വുമണുമായി വേഷമിട്ട് മോട്ടോര്‍ സൈക്കിളില്‍ സ്റ്റണ്ട് നടത്തിയ ആദിത്യയുടെയും പെണ്‍സുഹൃത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shot the reel while sitting on the bonnet of a moving car; Spiderman is chased by the police

admin:
Related Post