ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ഷൈനിനെ തേടി എക്സൈസ് എത്തിയത് ആരുടെ കോളിൽ?

ss 2ss 2

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താൻ വേദാന്ത ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണെന്നാണ് ഷൈന്‍ ടോം ചാക്കോ മൊഴി നൽകിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ ടോം ചാക്കോ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു.

സ്വന്തം കാശ് മുടുക്കിയാണ് വേദാന്ത ഹോട്ടലിൽ മുറിയെടുത്തത്. വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണ് അവിടെ എത്തിയത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. തങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നവരാണ്. നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറഞ്ഞു. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈന്‍ പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.അതേസമയം ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോ​ഗവും ഹോട്ടലിലെ ലഹരിപാർട്ടിയും ഒറ്റിക്കൊടുത്തതാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്.

shine tom chacko case

admin:
Related Post