ചെന്നൈ: അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രി ഗ്ലെനീഗിൾസ് ഗ്ലോബലിലായിരുന്നു അന്ത്യം.
മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് വര്ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് തടവിൽ കഴിയുന്ന വി.കെ.ശശികലയ്ക്കു പരോൾ അനുവദിച്ചു.