ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നു മുതല്‍ കേരളം കൊവിഡ് പരിശോധന നടത്തും. 

ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.

 കേരളത്തിലെത്തിയതിന് 48 മണിക്കൂര്‍ മുന്‍പോ, സംസ്ഥാനത്ത് എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കേരളത്തിലെത്തിയ ശേഷമാണ് പരിശോധനയെങ്കില്‍ 48 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിയണം.

 പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാനാവൂ.

പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. 
ആരോഗ്യവകുപ്പാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒരേ നടപടിക്രമങ്ങളായിരിക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറയുന്നു

English Summary :Sanu Mohan confesses that he killed his daughter

admin:
Related Post