പ്രളയത്തില്‍ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയില്‍ താത്ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയും. ഇതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്‌കുകളില്‍ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തിവരുന്നത്.