ശബരിമല വിഷയത്തിൽ സർക്കാരിന് പിന്തുണനൽകി വെള്ളാപ്പള്ളി നടേശൻ .സമരങ്ങൾ തുടർന്നാൽ എസ് എൻ ഡി പി യോഗം വിളിച്ചുകൂട്ടി ഇതിനെതിരെ പ്രചാരണം തുടങ്ങും എന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .മുഖ്യന്ത്രിക്ക് ഇതിൽ ഒന്നും ചെയ്യാൻകയില്ലെന്നും ഇപ്പോൾ നടക്കുന്നത് നിഴലിനുവേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . എസ്.എന്‍.ഡി.പി യോഗത്തിലുള്ള സ്ത്രീകൾ ആരും ശബരിമലയിൽ പോകില്ലെന്നും പോകുന്നവരെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു .
ഇതിനിടെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കൊടുത്ത പുനപരിശോധന ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു .സാധാരണക്രമത്തിലാകും ഹർജി പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.