ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധനയ്ക്കായി സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ല. കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകും. ഇന്ന് കൂടാനിരുന്ന ബോർഡ് മീറ്റിങ്ങും വേണ്ടെന്നുവച്ചു. റിപ്പോർട്ട് നൽകുന്നതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തിരുന്നു.
അതെ സമയം സ്ത്രീ പ്രവേശനത്തിന് പോലീസ് സംരക്ഷണ വേണം എന്നാവശ്യപ്പെട്ട് യുവതികൾ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും.