ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവരര് എന്നിർ പ്രത്യേകമായിട്ടാണ് പുനപരിശോധനാ ഹർജി സമർപ്പിച്ചത്.
ക്ഷേത്രങ്ങളുടെ ആചാര അനുഷ്ടാനങ്ങളില്‍ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണെന്നും .ഭരണഘടനയുടെ 25(1) പ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും തന്ത്രികുടുംബം നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ പറയുന്നു .
സുപ്രീംകോടതി വിധിക്കെതിരെ എന്‍എസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 28 ന് ശേഷം ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും .